Times Kerala

തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ദമ്പതികൾ; വീഡിയോ വൈറലായതിനു പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

 
തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ദമ്പതികൾ; വീഡിയോ വൈറലായതിനു പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

പട്ടാപ്പകൽ തിരക്കേറിയ തെരുവിൽ ആളുകൾ നോക്കി നിൽക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ദമ്പതികൾ അറസ്റ്റിലായി. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് നഗരത്തിലാണ് സംഭവം. നതാഷ റൈസ് (34), അഡ്രിയാൻ ബട്‌ലർ (51) എന്നിവരാണ് അറസ്റ്റിലായത്. നിരവധിയാളുകൾ നടന്നുപോകുന്ന തെരുവിലാണ് പട്ടാപ്പകൽ ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. സമീപത്തെ കടകളിലെത്തിയവർ ഇതു കണ്ടു ശരിക്കും ഞെട്ടിത്തരിച്ചു. ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം ഒരു വിദ്യാർഥി മൊബൈലിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയും സിഗെയ്‌തു. എന്നാൽ ദൃശ്യങ്ങൾപകർത്തിയ ആൾക്കെതിരെ കേസെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കോടതി വെറുതെവിട്ടു.സെപ്റ്റംബർ 14 ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദമ്പതികൾ കോടതിക്ക് മുൻപാകെ ഏറ്റുപറഞ്ഞു. രാജ്യത്ത് സ്ഥിര താമസക്കാരല്ലാത്ത ദമ്പതികൾക്ക് ഓരോ കുറ്റത്തിനും ഒരു മാസം തടവാണ് കോടതി വിധിച്ചത്. എക്‌സ്‌പോഷർ ചാർജുകൾക്കായി അഞ്ച് വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഇവരെ ഉൾപ്പെടുത്തുകയും ചെയ്തു.

Related Topics

Share this story