Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബാ​ബ​റി മ​സ്ജി​ദ് കേസ് വിധി; വേ​ദ​നാ​ജ​ന​കം, അ​പ​മാ​നം, അ​വി​ശ്വ​സ​നീ​യം: പ്രതികരണവുമായി മ​അ​ദ​നി

ബം​ഗ​ളൂ​രു: ബാ​ബ​റി മ​സ്ജി​ദ് തകർത്ത കേ​സി​ല്‍ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പി​ഡി​പി നേ​താ​വ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി. ബാ​ബ​റി വി​ധി വേ​ദ​നാ​ജ​ന​ക​വും അ​പ​മാ​ന​വും അ​വി​ശ്വ​സ​നീ​യ​വു​മെ​ന്ന് മ​അ​ദ​നി പറഞ്ഞു. ഫേ​സ്ബു​ക്കി​ലാ​യിരുന്നു അ​ദ്ദേ​ഹത്തിൻറെ പ്രതികരണം.

ല​ക്നോ​വി​ലെ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ർ യാ​ദ​വാ​ണു ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. 2,000 പേ​ജു​ള്ള വി​ധി​യാ​ണു ജ​ഡ്ജി വാ​യി​ച്ച​ത്. കേ​സി​ലെ 32 പ്ര​തി​ക​ളി​ൽ 26 പേ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ന​യ് ക​ത്യാ​ർ, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര ഉൾപ്പെടെയുള്ളവരാണ് ഹാ​ജ​രാ​യ​ത്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് ഉൾപ്പടെ കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6-ലെ ബാബ്‍റി മസ്ജിദ് തകർക്കൽ. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്.

You might also like

Comments are closed.