Times Kerala

ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം; കേസെടുത്ത് പോലീസ്; പ്രചരിപ്പിക്കുന്നവരും കുടുങ്ങും

 
ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം; കേസെടുത്ത് പോലീസ്; പ്രചരിപ്പിക്കുന്നവരും കുടുങ്ങും

കൽപറ്റ: സർക്കാരിന്റെ കോവിഡ് പ്രതിരോധമാർഗങ്ങൾ എന്ന തരത്തിൽ തന്റെ പേരിൽ പ്രചരിപ്പിക്കുന്ന ശബ്​ദസന്ദേശം വ്യാജമെന്ന് വയനാട് ജില്ല കലക്ടർ അദീല അബ്​ദുല്ല അറിയിച്ചു. സംഭവത്തിൽ വ്യാജ സന്ദേശം തയാറാക്കിയ ആൾക്കെതിരെ കേസെടുത്തു. എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്.കലക്ടർ നൽകുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ എന്ന പേരിലാണ് വ്യാജ ഓഡിയോ ക്ലിപ് വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളിയാണെന്നും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഈ സന്ദേശം ആരുംതന്നെ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.

Related Topics

Share this story