chem

കല്‍ക്കിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന് ശേഷം ടൊവീനോ നായകനായി എത്തുന്ന ചിത്രമാണ് കല്‍ക്കി. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സുധീഷിന്റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. ടൊവീനോ പോലീസ് ആയി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രവീണ്‍ പ്രഭരമാണ് .സുജിത്തും, പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, അപര്‍ണ നായര്‍, ശിവജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഗൗതം ആണ്. ചിത്രം നിര്‍മിക്കുന്നത് സുവിനും, പ്രശോഭും ചേര്‍ന്നാണ്.

You might also like

Comments are closed.