Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മനുഷ്യക്കടത്ത്; ഗാസിയബാദിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി, നാലുപേർ അറസ്റ്റിൽ 

ഗാസിയബാദ്: ഉത്തർപ്രദേശിലെ ​ഗാസിയബാദിൽ മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗാസിയാബാദ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

നേപ്പാളിൽ നിന്നുളള കുട്ടികളെ കയറ്റിയ ബസ് ന​ഗരത്തിൽ വച്ച് ​ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നതെന്ന് വിജയ്ന​ഗർ എസ് എച്ച്ഒ മഹാവീർ സിം​ഗ് ചൗഹാൻ പറഞ്ഞു. ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ വീട്ടുജോലിക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

You might also like

Comments are closed.