Times Kerala

17കാരിയെ പെൺവാണിഭ സംഘത്തിന് വിൽക്കാൻ ശ്രമം, യുവതി അറസ്റ്റിൽ; പെൺകുട്ടിയെ പോലീസ് സാഹസികമായി രക്ഷിച്ചു

 
17കാരിയെ പെൺവാണിഭ സംഘത്തിന് വിൽക്കാൻ ശ്രമം, യുവതി അറസ്റ്റിൽ; പെൺകുട്ടിയെ പോലീസ് സാഹസികമായി രക്ഷിച്ചു

ഒഡിഷ: പെൺവാണിഭ സംഘത്തിൽ നിന്ന് 17കാരിയെ പൊലീസ്ര സാഹസികമായി രക്ഷപ്പെടുത്തി. ഒഡിഷ കലഖണ്ഡി സ്വദേശിയായ പെൺകുട്ടിയെയാണ് പൊലീസ് ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിൽക്കാൻ ശ്രമിച്ച സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. പശ്ചിമബംഗാൾ നാദിയ സ്വദേശിയായ സംഗീത മലാക്കർ എന്ന 27കാരിയാണ് പെൺകുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ധരംഗഡ് സ്വദേശിയായ പെൺകുട്ടിയും സംഗീതയും സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടാക്കുകയായിരുന്നു.

ഇതിനിടെ, സെപ്തംബർ 17 മുതൽ പെൺകുട്ടിയെ കാണാതായി. തുടര്‍ന്ന് വീട്ടുകാർ ധരംഗഡ് പൊലീസിൽ പരാതി നൽകി. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ നാദിയയിലാണെന്ന് കണ്ടെത്തി. ഉടൻ തന്നെ പൊലീസ് സംഘം ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചു. സെപ്തംബർ 27ന് കാൺപൂരിൽ വെച്ച് ഇവരെ റെയിൽവെ പൊലീസ് പിടികൂടി. തിങ്കളാഴ്ച ഇവരെ ധരംഗഡിൽ എത്തിച്ചു. യുവതി പെൺകുട്ടിയെ കടത്താനും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കാനും പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ വീട്ടിലേക്ക് അയച്ച പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Topics

Share this story