Times Kerala

സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തർക്കം; പന്നിയങ്കര സുധീർ ബാബു കൊലക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം

 
സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തർക്കം; പന്നിയങ്കര സുധീർ ബാബു കൊലക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട്: സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിക്ക് ജീവപറയന്തം ശിക്ഷ വിധിച്ചു കോടതി. പന്നിയങ്കര പയ്യാനക്കൽ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്‍റെ മകൻ സുധീർ ബാബു കൊല്ലപ്പെട്ട കേസിലാണ് നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിനെ(26) കോടതി ജീവപര്യന്തം ശിക്ഷിച്ചത്. രണ്ടുവർഷം മുമ്പാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിയേറ്റാണ് മരണമെന്നും സ്വവർഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തർക്കത്തിൽ കലാശിച്ചതെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Related Topics

Share this story