Times Kerala

ക​ര്‍ഷ​കര്‍ ​ പ്ര​തി​ഷേ​ധിച്ചത് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ നല്‍കി

 
ക​ര്‍ഷ​കര്‍ ​ പ്ര​തി​ഷേ​ധിച്ചത് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ നല്‍കി

കു​വൈ​ത്ത്​ : പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​ര്‍ക്ക് വി​പ​ണി​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ര്‍ഷ​ക​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തിയത് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി​ക​ള്‍ ന​ല്‍കി . ഫി​ഫ്ത് റി​ങ് റോ​ഡി​ല്‍ അ​ന്ത​ലൂ​സി​ലാ​ണ്​ സ​മ​രം ന​ട​ത്തി​യ​ത്. വെള്ളരി , സ്‌​ക്വാ​ഷ്, ​ത ക്കാ​ളി, വി​വി​ധ​ത​രം ഇ​ല​ക​ള്‍, തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പു​റ​ത്തു​നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്ബ​നി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ക്കാ​നാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണ​മെ​ന്ന്​ ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു.പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​ച്ച​ക്ക​റി വാ​ങ്ങാ​ന്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​മി​ച്ചു കൂ​ടി​യ​ത് കാ​ര​ണം സ​മ​ര​സ്ഥ​ല​ത്ത്​ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. റി​ഗ്ഗ​ഇ, അ​ന്ത​ലു​സ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഗ​ത​ഗാ​ത വ​കു​പ്പി​ന് നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നു. പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്നും മി​ത​മാ​യ നി​ര​ക്കി​ല്‍ പ​ച്ച​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ ക​യ​റ്റു​മ​തി ചെ​യ്യ​ണ​മെ​ന്നും ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കൂടാതെ 20 ഫി​ല്‍സി​​െന്‍റ പ​ച്ച​ക്ക​റി ബോ​ക്‌​സു​ക​ള്‍ കോ​ഒാ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ളി​ല്‍ അ​ര ദീ​നാ​റി​ന് വി​ല്‍ക്കു​ന്ന​ത് നി​ര്‍ത്ത​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story