Times Kerala

എത്ര കാലമാണു പേടിച്ച് അകത്തിരിക്കുക? ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്.,തിയേറ്റർ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തു നിൽക്കും..;മോഹൻലാൽ

 
എത്ര കാലമാണു പേടിച്ച് അകത്തിരിക്കുക? ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്.,തിയേറ്റർ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തു നിൽക്കും..;മോഹൻലാൽ

ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് .ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് .

ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്. എത്രയോ പേരുടെ ജീവിതമാണു സിനിമ. എവിടെ നിന്നെങ്കിലുമൊരു ശക്തമായ നീക്കമുണ്ടായാൽ ഈ പ്രതിസന്ധിയിലും പലരുടെയും ജീവിതത്തിന് ആശ്വാസമാകുമെന്നു തോന്നി. ആ നീക്കം ഞങ്ങളുടെ ഭാഗത്തു നിന്നു തന്നെയാകട്ടെ എന്നു കരുതി. മറ്റു പലരും ഇതിനു തയ്യാറായി എന്നതും സന്തോഷം.

സെറ്റിലെ ഒരാൾക്കു രോഗം വന്നാൽ എല്ലാവരും ജോലി നിർത്തേണ്ടി വരും. എല്ലാ സുരക്ഷയും പാലിച്ചാണു ഷൂട്ട് ചെയ്യുന്നത്. ലോകത്തു പലയിടത്തും തിയേറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകളില്ലാത്തതിനാൽ ആളില്ല. നമ്മുടെ നാട്ടിൽ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തു നിൽക്കും. എത്ര കാലമാണു പേടിച്ച് അകത്തിരിക്കുക?

എനിക്കോ ആന്റണിക്കോ കുറച്ചുകാലം അകത്തിരിക്കാവുന്നതേയുള്ളു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട എത്രയോ പേരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. ഇത്രയും കാലം കൂടെനിന്ന അവരെയാണു ഞങ്ങൾ ഓർക്കുന്നത്.’ മോഹൻലാൽ വ്യക്തമാക്കി

 

Related Topics

Share this story