Times Kerala

അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയത് ഓൺലൈൻ ക്ളാസെടുക്കാൻ, ഓഫീസ് മുറിയിൽ വച്ച് കടന്നു പിടിച്ചു; പ്രിൻസിപ്പലിനെതിരെ കേസ്; സംഭവം കണ്ണൂരിൽ

 
അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയത് ഓൺലൈൻ ക്ളാസെടുക്കാൻ, ഓഫീസ് മുറിയിൽ വച്ച് കടന്നു പിടിച്ചു; പ്രിൻസിപ്പലിനെതിരെ കേസ്; സംഭവം കണ്ണൂരിൽ

കണ്ണൂർ: ഓൺലൈൻ ക്ളാസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന സഹപ്രവർത്തകയായ അധ്യാപികയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമം. സ്‌കൂളിലെത്തിയ അധ്യാപികയെ  ഓഫീസിലെ തന്റെ മുറിയിൽ വച്ചു കടന്നുപിടിച്ചു ലൈംഗീകചൂഷണത്തിന് ശ്രമിച്ച പ്രിൻസിപ്പലിനെതിരെയാണ് കേസ്. കണ്ണൂർ ചൊക്ലിയിലെ ഒരു സ്‌കൂളിലാണ് സംഭവം.അധ്യാപികയെ

പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിൽ കേസെടുത്തതോടെ പ്രിസിപ്പൽ ഒളിവിൽ പോയി. മലപ്പുറം മേൽമുറി സ്വദേശി അബ്ദുൾ ഗഫൂറിനെതിരെയാണ് (45)പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനശ്രമത്തിനിടെ കൊണ്ട് പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്മെന്‍റിനേയും വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.ഇതിനെ തുടർന്ന് പ്രിൻസിപ്പലിനെ സർവീസിൽ നിന്നും മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു.

Related Topics

Share this story