Times Kerala

ലൂക്കയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

 
ലൂക്കയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്കാ. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോയും, അഹാന കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ്.നിതിന്‍ ജോര്‍ജ്, വിനീത കോശി, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്ബില്‍ അശോകന്‍, നീന കുറുപ്പ്, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലൂക്കാ എന്ന കലാകാരനും ശില്പിയുമായ കഥാപാത്രത്തെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയാണ്.

Related Topics

Share this story