ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണത്തിന് 80,000 കോടി രൂപ ആവശ്യമുണ്ടെന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയുടെ മുന്നറിയിപ്പ് തള്ളി കേന്ദ്ര സർക്കാർ. ഈ വാദത്തോടു യോജിക്കുന്നില്ലെന്നും വാക്സിൻ നിർമിക്കാൻ ആവശ്യമായ ഫണ്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡിനെതിരായ വാക്സിൻ ലഭ്യമായാലും രാജ്യത്തെ എല്ലാവർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്നാണ് പൂനാവാല പറഞ്ഞത്. കന്പനികളിൽ നിന്നു വാക്സിൻ വാങ്ങാനും കേടുകൂടാതെ ജനങ്ങളിലെത്തിക്കാനും വൻ ചെലവു വരുമെന്ന സൂചനയാണ് കമ്പനി നൽകിയത്.
എന്നാൽ ഇതിനോടു പ്രതികരിച്ച ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്, ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും വാക്സിൻ അഡ്മിനിസ്ട്രേഷനുവേണ്ടി നിയമിച്ച വിദഗ്ധ സമിതി അഞ്ചുവട്ടം യോഗം ചേർന്നിരുന്നെന്നും ചൂണ്ടിക്കാട്ടി. ഇവർ കണക്കുകൂട്ടിയ ഫണ്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.