Times Kerala

ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന രണ്ടു യുവാക്ക ഓടിച്ചിട്ട് പിടികൂടി പോലീസ്; സംഭവം കൊടുങ്ങല്ലൂരിൽ

 
ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന രണ്ടു യുവാക്ക ഓടിച്ചിട്ട് പിടികൂടി പോലീസ്; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂർ: ആഡംബര ബൈക്കുകൾ മാത്രം തിരഞ്ഞുപിടിച്ചു മോഷണം നടത്തുന്ന രണ്ടു യുവാക്കൾ കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ. മോഷണശ്രമത്തിനിടെ പൊലീസിനെ കണ്ട യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.കൊടുങ്ങല്ലൂർ കാര സ്വദേശികളായ അഫ്സലിനേയും പ്രായപൂർത്തിയാകാത്ത മറ്റൊരാളേയുമാണ് പിടികൂടിയത്.

കൊടുങ്ങല്ലൂർ ബൈപാസിലെ പെട്രോൾ പമ്പിലെ കവർച്ച അന്വേഷിക്കാൻ രൂപികരിച്ച പ്രേത്യേക പൊലീസ് സംഘം രാത്രി കറങ്ങുന്നതിനിടെ രണ്ടു പേർ ബൈക്കിൽ വരുന്നതു കണ്ടു. സംശയം തോന്നി കൈകാട്ടിയപ്പോൾ വണ്ടിയിട്ട് ഓടുകയായിരുന്നു.തുടർന്ന്, പിന്നാലെ പാഞ്ഞ പൊലീസ് സംഘം ഇരുവരേയും സാഹസികമായി പിടികൂടി. ഇവർ മോഷ്ടിച്ച ബൈക്കുകൾക്ക് എല്ലാം കൂടി എട്ടു ലക്ഷം രൂപ വില വരും. ഇവരുടെ സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് സൂചന.

Related Topics

Share this story