Times Kerala

സൈജു കുറുപ്പ് ചിത്രം ‘അന്താക്ഷരി’ യുടെചിത്രീകരണം ആരംഭിച്ചു..!

 
സൈജു കുറുപ്പ് ചിത്രം ‘അന്താക്ഷരി’ യുടെചിത്രീകരണം ആരംഭിച്ചു..!

സൈജു കുറുപ്പ്, പ്രിയങ്ക നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അന്താക്ഷരി’. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. വിപിൻദാസാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

സുധി കോപ്പ, ബിനു പപ്പു, കോട്ടയം രമേശ് എന്നിവരാണ് ഈ സീരീസിലെ മറ്റു താരങ്ങൾ. ഒക്ടോബർ 20 വരെ ചിത്രീകരണം ഉണ്ടാവും.

സുൽത്താൻ ബ്രദേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന അന്താക്ഷരിയുടെ ഛായാഗ്രഹണം ബബ് ലു നിർവഹിക്കുന്നു.ശ്യാംലാലാണ് പ്രൊഡക് ഷൻ കൺട്രോളർ. ഗോകുൽ സുരേഷ്, അർത്ഥന എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിപിൻദാസ്.

Related Topics

Share this story