ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛദ്ദയുടെ കാർ തകർത്തു മോഷണം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ലാപ്ടോപ്പും രേഖകളും കവർന്നത്. ഡൽഹിയിലെ വീടിനു മുന്നിലാണു ഛദ്ദ കാർ പാർക്ക് ചെയ്തിരുന്നത്.
തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണു കാറിന്റെ ചില്ല് തകർത്തു മോഷണം നടത്തിയതെന്നു രാഘവ് ഛദ്ദ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments are closed.