Times Kerala

 ബഞ്ച് ക്ലാര്‍ക്കിനെ അഭിഭാഷക സംഘം കൈയ്യെറ്റം ചെയ്ത സംഭവം ;നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 
 ബഞ്ച് ക്ലാര്‍ക്കിനെ അഭിഭാഷക സംഘം കൈയ്യെറ്റം ചെയ്ത സംഭവം ;നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിൽ  ബഞ്ച് ക്ലാര്‍ക്കിനെ അഭിഭാഷക സംഘം കൈയ്യെറ്റം ചെയ്ത സംഭവത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യല്‍ എന്നീ  വകുപ്പുകളാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് .

കേസ് വിവരങ്ങള്‍ ചോദിച്ചതിന് ബഞ്ച് ക്ലാർക്ക് ഉത്തരം  നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് സംഘർഷത്തിൽ അവസാനിച്ചത് .

Related Topics

Share this story