Times Kerala

ബന്ധുവീട്ടിലെത്തിയ 13കാരി ഇടിമിന്നലേറ്റ് മരിച്ചു

 
ബന്ധുവീട്ടിലെത്തിയ 13കാരി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം : ബന്ധുവീട്ടിൽ എത്തിയ പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിലെ ബന്ധുവീട്ടിൽ എത്തിയ ഉപ്പുതറ മത്തായിപ്പാറ പുത്തൻപുരയിൽ അക്ഷയ (13) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു അപകടം. ബന്ധുവായ പടിഞ്ഞാറ്റും ഭാഗം മൂലയിൽ രാധാമണിയുടെ വീട്ടിൽ എത്തിയതായിരുന്നു അക്ഷയ. ഇടിമിന്നലിൽ രാധാമണിക്കും മിന്നൽ ഏറ്റു.

Related Topics

Share this story