Times Kerala

ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ,സാരി ഉടുക്കുമ്പോൾ വയര്‍ കാണില്ലേ? ഏതു വസ്ത്രം വേണമെന്നത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്, അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ല..;നടി അപര്‍ണ ബാലമുരളി

 
ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ,സാരി ഉടുക്കുമ്പോൾ വയര്‍ കാണില്ലേ? ഏതു വസ്ത്രം വേണമെന്നത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്, അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ല..;നടി അപര്‍ണ ബാലമുരളി

മലയാള സിനിമയിൽ ഏറെ ശ്രദ്ധേയയായ യുവനടിയാണ് അപർണ ബാലമുരളി.ഇപ്പോളിതാ മലയാള മനോരമയുടെ അഭിമുഖത്തിൽ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് അപർണ്ണ.

ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെന്നും അതിൽ ഇടപ്പെടുവാൻ ആർക്കും തന്നെ അവകാശമില്ല. ഓരോരുത്തരും അവർക്ക് കംഫർട്ടബിളായ വേഷം ധരിക്കുക ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ പഠിക്കുക. ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരിയുടുത്താൽ വയർ കാണില്ലേ?.

‘വീ ഹാവ് ലെഗ്‌സ്’ പോലുള്ള കാമ്പയ്‌നുകള്‍ നല്ലതാണ്. നമ്മള്‍ ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉണ്ട് എന്ന് അറിയുന്നത് ആശ്വാസകരമാണ്. നമ്മളൊക്ക മനുഷ്യരാണ്, ആരും പെര്‍ഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗര്‍ ആയതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാന്‍ ആര്‍ക്കും അവകാശമില്ല.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കമന്റുകള്‍ ലിമിറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകള്‍ നെഗറ്റിവിറ്റി നല്‍കുന്നതാണ്, അത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും താരം പറയുന്നു.

Related Topics

Share this story