Times Kerala

സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകും; മുഖ്യമന്ത്രി

 
സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എൽഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് യോഗത്തിൽ പൊതുവെ ഉയർന്ന നിർദ്ദേശം. അതേസമയം,  സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . അടുത്ത മാസം പകുതിയിൽ പ്രതിദിന രോഗബാധിതർ  15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ നിലവിൽ രൂക്ഷമാണെങ്കിലും അടുത്ത രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏ‍ർപ്പെടുത്തുന്ന കാര്യം പരി​ഗണിച്ചാൽ മതിയെന്നാണ് മുന്നണി തീരുമാനം.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ, മ​റ്റ് സാ​മൂ​ഹ്യ ച​ട​ങ്ങു​ക​ൾ, രാ​ഷ്ട്രീ​യ ച​ട​ങ്ങു​ക​ൾ എന്നി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണത്തിന്റെ കണക്ക്   പു​തി​യ ഉ​ത്ത​ര​വിൽ  വ്യക്തമാക്കുമെന്ന് മു​ഖ്യ​മ​ന്ത്രി അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ​ർ​വ​ക​ക്ഷി യോ​ഗത്തിൽ  ച​ർ​ച്ച ചെയ്തുവെന്നും  മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story