Times Kerala

സസ്‌പെൻസ് ത്രില്ലർ ചിത്രം ‘സൈലൻസി’ലെ പ്രണയഗാനം പുറത്തുവിട്ടു..!

 
സസ്‌പെൻസ് ത്രില്ലർ ചിത്രം ‘സൈലൻസി’ലെ പ്രണയഗാനം പുറത്തുവിട്ടു..!

മാധവനും അനുഷ്‌ക്ക ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് ‘‘സൈലൻസ്’. ചിത്രത്തിലെ ”നിന്നെ നിന്നെ” എന്ന പ്രണയഗാനം പുറത്തുവിട്ടു. ഹേമന്ത് മധുകർ സംവിധാനം ചെയ്ത ചിത്രം തമിഴിലും മലയാളത്തിലും സൈലൻസ് എന്ന പേരിലാണ് ചിത്രമിറങ്ങുക. ഒക്ടോബർ 2-ന് ആണ് സിനിമ ആഗോളതലത്തിൽ ആമസോൺ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്.

ഭാസ്‌കരഭട് ല രചിച്ച ഗാനത്തിന് ഗോപി സുന്ദർ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സിദ് ശ്രീറാം ആണ് തെലുങ്കിൽ ഗാനം ആലപിച്ചത്. ”നീയെ നീയെ” എന്ന ഗാനം ആലപിച്ചത് ആലാപ് രാജു (തമിഴ്), മധു ബാലകൃഷ്ണൻ (മലയാളം) എന്നിവരാണ്. ഗാനത്തിന്റെ തമിഴ് വരികൾ കരുണാകരൻ രചിച്ചപ്പോൾ മലയാളത്തിന്റെ വരികൾ എഴുതിയത് ബി കെ ഹരി നാരായണൻ ആണ്.

Related Topics

Share this story