Times Kerala

ജോജു ജോര്‍ജും അജു വര്‍ഗീസും ഒന്നിക്കുന്നു.!

 
ജോജു ജോര്‍ജും അജു വര്‍ഗീസും ഒന്നിക്കുന്നു.!

ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു. സന്ദേശം എന്ന ചിത്രത്തില്‍ നടന്‍ ശങ്കരാടിയുടെ കഥാപാത്രം കുമാരപിള്ളയുടെ പ്രശ്‌സ്ത ഡയലോഗും നടന്റെ ചിത്രവും ചേര്‍ന്ന പോസ്റ്റര്‍ പുറത്തിറക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്.

അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. ‘റാഡിക്കല്‍ ആയ മാറ്റമല്ല’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.

Related Topics

Share this story