ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി ഇന്ന് . ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് വിധി പറയുക . ബി.ജെ.പി.യുടെ മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും നേരിട്ടു ഹാജരാവാൻ കോടതി നിർദ്ദേശിച്ചിരുന്നു . കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ് . ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർ കോടതിയിൽ ഹാജരാകുമെന്നത് വ്യക്തമല്ല .
വിധി പറയുന്നതിനു മുന്നോടിയായി ലഖ്നോ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിബിഐ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും പ്രതികള്‍ക്കും കോടതി ജീവനക്കാര്‍ക്കും മാത്രമേ കോടതിയില്‍ പ്രവേശിക്കാനാവൂ. കോടതിയുടെ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് ഗെയിറ്റില്‍ ബാരിക്കേഡ് വച്ച് പ്രവേശനം തടഞ്ഞിട്ടുണ്ട്.
വിധി പറയാന്‍ ആഗസ്ത് 31 വരെയാണ് സുപ്രിംകോടതി നേരത്തെ വിചാരണക്കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍, സ്പെഷ്യല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയം അനുവദിക്കുകയുമായിരുന്നു.
1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത് . അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി .
Comments are closed.