കുന്നംകുളം : പുതുശേരിയില്‍ സഹോദരന്മാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ഒമ്ബത് മാസത്തിന് ശേഷം അറസ്റ്റിൽ . പുതുശ്ശേരി കളരിക്കല്‍ വീട്ടില്‍ ദിനീഷി (34)നെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.എസ് സിനോജിെന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് .
പുതുശ്ശേരി സ്വദേശികളായ സനൂപ്, സുധീപ് എന്നവരെ കഴിഞ്ഞ ഡിസംബര്‍ 23ന് പുതുശ്ശേരി അയ്യംകുളങ്ങര അമ്ബലത്തിനു സമീപത്ത് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ദിനീഷ് . സംഭവത്തിനു ശേഷം വിദേശത്ത് കഴിഞ്ഞിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . ചൊവ്വാഴ്ച പ്രതി വിദേശത്ത് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുകയും എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതിയെ തടഞ്ഞു വെച്ച് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍്റ് ചെയ്തു. ഈ കേസിലെ നാല് പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
Comments are closed.