Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഡല്‍ഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു . ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു .അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ് . അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു .

You might also like

Comments are closed.