തൃശൂര്‍: നഗരത്തില്‍ വന്‍ കഞ്ചാവു വേട്ട. കാറില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി ദമ്ബതികളടക്കം നാലുപേർ പിടിയിൽ . ആന്ധ്രയില്‍നിന്നു കേരളത്തില്‍ വിതരണത്തിനെത്തിച്ച കഞ്ചാവാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പിടികൂടിയത് .
ആഡംബര കാറിന്റെ ബോണറ്റിനകത്ത് അഞ്ചു പായ്ക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബോണറ്റിനകത്തെ ചൂടേറ്റാല്പോലും നശിക്കാത്ത വിധത്തില്‍ ആറു ലെയറുകളുള്ള പായ്ക്കറ്റിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത് . തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫര്‍ഖാന്‍(34), റിയാസ്(39), ഷമീര്‍(31), ഭാര്യ സുമി(26) എന്നിവരാണ് പിടിയിലായത്. ഇതില്‍ ജാഫര്‍ഖാനും റിയാസും നിരവധി കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
അതിര്‍ത്തികളിലെയും മറ്റും പരിശോധനകളില്‍നിന്നു പെട്ടെന്നു രക്ഷപ്പെടാനാണ് സ്ത്രീയെ കൂടെ കൂട്ടിയതെന്നാണ് ഇവര്‍ പോലീസിനു നല്കിയ മൊഴി . ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍നിന്നു വലിയതോതില്‍ കഞ്ചാവ് കടത്തുന്ന സംഘമാണിത് . കോവിഡ് കാലത്തു കൂടിയ വിലയ്ക്കാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പത്തുകിലോ കഞ്ചാവിനു പത്തുലക്ഷത്തിനടുത്തു വില കിട്ടുമെന്നാണ് ഇവരില്‍നിന്നും കിട്ടിയ വിവരം.
Comments are closed.