തിരുവനന്തപുരം : കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് .
കുവൈത്തിന്റെ വിദേശ നയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു . വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി .
Comments are closed.