Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബംഗാൾ ബി.ജെ.പി. ഘടകത്തിൽ തർക്കങ്ങൾ രൂക്ഷമാകുന്നു;അമിത് ഷാ യോഗം വിളിച്ചു

കൊൽക്കത്ത : പശ്ചിമബംഗാൾ ബി.ജെ.പി. ഘടകത്തിൽ തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു . വ്യാഴാഴ്ച ന്യൂഡൽഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത് .

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും നേതൃത്വം നൽകുന്ന രണ്ടുചേരികൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് ഇത് . ഘോഷിന്റേത് ഏകാധിപത്യശൈലിയാണെന്നാരോപിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ പല പ്രമുഖ ജില്ലാനേതാക്കളും പാർട്ടിവിട്ട് തൃണമൂലിൽ ചേരുന്ന സാഹചര്യമുണ്ടായി . ദേശീയസെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട മുൻ സംസ്ഥാനാധ്യക്ഷൻ രാഹുൽ സിൻഹയും അനുയായികളും കലാപത്തിന്റെ പാതയിലുമാണ്. തിങ്കളാഴ്ച ദേശീയ നിരീക്ഷകരുടെ സാന്നിധ്യത്തിൽത്തന്നെ സിൻഹ-ഘോഷ് അനുയായികൾ തമ്മിലടിക്കുകയും ഓഫീസ് സാമഗ്രികൾ തകർക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷാ അടിയന്തരയോഗം വിളിപ്പിച്ചിരിക്കുന്നത് .

You might also like

Comments are closed.