ചെന്നൈ : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് ട്രെയിൻ സർവീസുകൾക്കുകൂടി റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി . ചെന്നൈ സെൻട്രലിൽനിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്മോറിൽനിന്ന് കൊല്ലത്തേക്കും (16723/ 16724) കാരയ്ക്കലിൽനിന്ന് എറണാകുളത്തേക്കുമാണ് (16187/16188) പ്രതിദിന പ്രത്യേക എക്സ്പ്രസ് തീവണ്ടികൾ സർവീസ് നടത്തുക .
ദക്ഷിണ റെയിൽവേയുടെ അഭ്യർഥനപ്രകാരമാണ് ഇവയ്ക്ക് അനുമതി നൽകിയത് . സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. തമിഴ്നാട്ടിനുള്ളിൽ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടിസർവീസ് തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
Comments are closed.