Times Kerala

മുന്നൂറാം ഹെലികോപ്റ്ററുമായി എച്ച്.എ.എൽ

 
മുന്നൂറാം ഹെലികോപ്റ്ററുമായി എച്ച്.എ.എൽ

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് തദ്ദേശീയ ധ്രുവ് ഹെലികോപ്റ്റർ നിർമ്മാണത്തിൽ ചരിത്രമുഹൂർത്തം. 300-ാമത്തെ ഹെലികോപ്റ്റർ എച്ച്.എ.എൽ പുറത്തിറക്കി.എച്ച്.എ.എൽ ഹെലികോപ്റ്റർ ഡിവിഷനിൽ നടന്ന ചടങ്ങിൽ എച്ച്.എ.എല്ലിന്റെ 300-ാമത്തെ ധ്രുവ് ഹെലികോപ്റ്റർ എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷൂറൻസ് ഡയറക്ടർ ജനറൽ വൈ.കെ ശർമ്മയിൽ ഹെലികോപ്റ്റർ കോപ്ലക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജി.വി.എസ. ഭാസ്ക്കർ ഏറ്റുവാങ്ങി.

ധ്രുവ് മാർക്ക് ഒന്ന് ശ്രേണിയിൽപ്പെട്ട ഹെലികോപ്റ്ററായിരുന്നു ആദ്യം നിർമ്മിച്ചിരുന്നത്. ഇപ്പോൾ ആധുനിക മാർക്ക്-നാല് ശ്രേണിയിൽപ്പെട്ട ധ്രുവാണ് പുറത്തിറക്കുന്നത്.

Related Topics

Share this story