തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഇയാൾ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ് മുറിയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ആദ്യം ചുമത്തിയത്. ഇത് വിവാദമായപ്പോൾ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ഇയാളുടെ യൂട്യൂബ് ചാനലും പൂട്ടി.
ഇയാളുടെ ചാനൽ നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബിന് പൊലീസ് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനൽ യൂട്യൂബ് നീക്കം ചെയ്തത്. അതേസമയം, സൈനികരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിജയ് പി നായർക്കെതിരെ സൈനികരുടെ സംഘടനയും പരാതി നൽകിയിട്ടുണ്ട്.
Comments are closed.