Times Kerala

സമാനതകളിലാത്ത വികസന പപ്രവർത്തനങ്ങളുമായി നെടുമങ്ങാട് ആശുപത്രി : മന്ത്രി ശൈലജ ടീച്ചർ

 
സമാനതകളിലാത്ത വികസന പപ്രവർത്തനങ്ങളുമായി നെടുമങ്ങാട് ആശുപത്രി : മന്ത്രി ശൈലജ ടീച്ചർ

നെടുമങ്ങാട്: നാലര വർഷം കൊണ്ട് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ.കഴിഞ്ഞ നാലര വർഷം കൊണ്ട് 12 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം ജില്ലാ പഞ്ചായത്ത് നടത്തിയത്.

പുതിയ ഡയാലിസിസ്, ഐ.സി യൂണിറ്റുകൾ, പുതിയ വാർഡുകൾ, ക്യാൻസർ കെയർ സെന്റർ, നേത്ര രോഗ വിഭാഗം, ഓപ്പറേഷൻ തീയേറ്ററും വാർഡും, പവർ ലോൺട്രി, ഓട്ടോക്ലേവിനും വാർഡിനും വേണ്ടി നിർമിച്ച ഇരുനില മന്ദിരം, മോർച്ചറി നവീകരണവും ഫ്രീസർ സ്ഥാപിക്കലും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘സ്‌നേഹം’ മെഡിക്കൽ സ്റ്റോർ തുടങ്ങി നിരവധി വ്യകസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നടന്നത്. ജനോപകാരപ്രദമായ രീതിയിൽ ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ശതാബ്ദി ആഘോഷത്തിന്റെയും പുതിയ ഐ.സി. യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്ഥലം എം.എൽ.എ-യും നഗരസഭയും ജില്ലാ പഞ്ചായത്തും ഒന്നിച്ചുനിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് ആശുപത്രി വികസനം വേഗത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ സഹായകരമാകും. ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story