Times Kerala

കാർഷിക ബില്ലിനെതിരെ  ഒക്ടോബര് മുതൽ ശക്തമായ പ്രതിഷേധം 

 
കാർഷിക ബില്ലിനെതിരെ  ഒക്ടോബര് മുതൽ ശക്തമായ പ്രതിഷേധം 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാർ പാർലമെന്‍റിൽ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.ബിൽ പാസാക്കുന്നതിനുമുമ്പ് പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തിടുക്കത്തിൽ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുകയായിരുന്നു.

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും ഉടനടി പിന്‍വലിക്കണമെന്ന് എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടു. പ്രതിഷേധത്തിൻ്റെ ഭാഗമായി ഇന്ത്യാഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

Related Topics

Share this story