Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്വർണ്ണകടത്ത് കേസ്; കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരം ശക്തമാക്കും: കെ. സുരേന്ദ്രൻ

കൊച്ചി: സ്വർണ്ണകടത്ത് കേസിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി രാജി വയ്ക്കുന്നതുവരെ സമര പരിപാടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടുത്തി സമരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കുന്ന യുഡിഎഫ് തീരുമാനം സംസ്ഥാന സർക്കാരിനെ സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി താഴെ തലം മുതൽ ശക്തമാക്കും. എല്ലാ പഞ്ചായത്തുകളിലും ശില്പശാലകൾ നടത്താനും സ്ഥാനാർഥി നിർണ്ണയവും ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും ഉടൻ പൂർത്തിയാക്കാനും കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റിയിൽ തീരുമാനമായി. ഉപതെരഞ്ഞെടുപ്പുകൾ മാറ്റി വച്ച തീരുമാനം സ്വാഗതാർഹമാണെന്നും ഈ കാര്യം സർവകക്ഷി യോഗത്തിൽ ആദ്യം അവതരിപ്പിച്ചത് ബിജെപി ആയിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

You might also like

Comments are closed.