സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം. രോഗം കൂടുതലുള്ള മേഖലകളില്‍ കര്‍ശനനിയന്ത്രണം വേണം. ഗുരുതരസാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ധാരണയായി. ഒക്ടോബറില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ വീണ്ടും സാഹചര്യം വിലയിരുത്തും. കോവിഡ് മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സ്ഥിതിയെന്ന് മുഖ്യമന്ത്രി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. കോവിഡ് മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.