കാസർഗോഡ്; സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്കുന്നു. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ ഏഴിനകം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാദമി, പ്ലാമൂട് തിരുവനന്തപുരം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കു. ഫോണ്‍ 04672202587.
You might also like
Comments are closed.