കണ്ണൂർ; കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പ് നടത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുന്‍കാലങ്ങളില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത മാറ്റങ്ങളാണ് ഈ രംഗത്ത് കൈവരിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരമുള്ള കളിക്കളങ്ങള്‍ ഇല്ലാത്തതിനാല്‍ ഗ്രാമങ്ങളിലെ കായിക സംസ്കാരം അന്യമാകുന്നു എന്ന പരാതികള്‍ പരിഹരിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കായിക വികസനത്തിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഈ കളിക്കളങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞു. കളികള്‍ക്കും കളിക്കാര്‍ക്കും പ്രഥമ പരിഗണന നല്കി ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, ചെറുപ്പം മുതലുള്ള പരിശീലനം, കായിക ക്ഷേമം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളുടെ ഫലമാണ് കായിക രംഗത്തെ കുതിപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കളിക്കളങ്ങളെ നല്ല നിലയില്‍ പരിപാലിച്ച് ലോകോത്തര നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുത്ത് ഉദാത്തമായ കായിക സംസ്കാരം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടി വി രാജേഷ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 1.82 കോടി രൂപയും ഉപയോഗിച്ചാണ് പിലാത്തറയില്‍ ആധുനിക സജീകരണത്തോടെ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ദേശിയ അന്തര്‍ദേശിയ നിലവാരത്തിലുള്ള മേപ്പിള്‍ വുഡ് ഫ്ളോറിംഗ് ചെയ്യുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
1118 ചതുരശ്രമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, 4 ഷട്ടില്‍ കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. അരീന ലൈറ്റിംഗ് സംവിധാനം, രാത്രിയില്‍ പരിശീലനം നടത്തുന്നതിന് എല്‍ ഇ ഡി ഫ്്ളഡ് ലൈറ്റ് സംവിധാനവും ഉണ്ട്. 400ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ 60000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്.
43 കായിക സമുച്ചയങ്ങളാണ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നത്.ഇതില്‍ 26 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 43 ഫുട്ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തറ്റിക് ട്രാക്കുകള്‍ 33 സ്വിമ്മിംഗ് പൂളുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്ന 26 സ്റ്റേഡിയങ്ങളില്‍ പിലാത്തറയിലേതുള്പ്പടെ നാലെണ്ണത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ചടങ്ങില്‍ വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ സാംസ്കാരിക മന്ത്രി എ കെ ബാലന് എന്നിവര്‍ മുഖ്യാതിഥികളായി.എം പിമാരായ രമ്യ ഹരിദാസ്, രാജ് മോഹന്‍ ഉണ്ണിത്താന്, കായിക യുവജന കാര്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. കായിക വകുപ്പ് ചീഫ് എഞ്ചിനിയര്‍ എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പിലാത്തറയില്‍ ടി വി രാജേഷ് എം.എല്‍.എ മുഖ്യാതിഥിയായി.കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഭാവതി , സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.കെ പവിത്രന് മാസ്റ്റര്‍, കായിക വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അനന്തകൃഷ്ണന്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.