Times Kerala

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 61,791 പേർ; 1,24,688 പേര്‍ രോഗമുക്തി നേടി

 
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 61,791 പേർ; 1,24,688 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്റ ഥിരീകരിച്ചവരിൽ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 433, കൊല്ലം 262, പത്തനംതിട്ട 137, ആലപ്പുഴ 273, കോട്ടയം 157, ഇടുക്കി 84, എറണാകുളം 216, തൃശൂര്‍ 236, പാലക്കാട് 269, മലപ്പുറം 519, കോഴിക്കോട് 465, വയനാട് 53, കണ്ണൂര്‍ 197, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,24,688 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Topics

Share this story