കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സമരം ശക്തിപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു . ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാനവ്യാപകമായി സമാധാനപരമായി ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കും . യുവാക്കളേയും സ്ത്രീകളേയും അണിനിരത്തിക്കൊണ്ട് സമരം വ്യാപകമാക്കും . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാവും സമരം നടത്തുക.
സമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണുള്ളത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സിപിഎം സമരം നടത്തുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഒരു കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ല .
സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടും പ്രതിപക്ഷപാര്‍ട്ടികളുടെ കാര്യത്തില്‍ മറ്റൊരു നിലപാടുമാണ് . ഇതിനോട് യോജിക്കാനാവില്ല സുരേന്ദ്രന് വ്യക്തമാക്കി.
Comments are closed.