തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3420 പേർ രോഗമുക്തി നേടി.22 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകരും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽപ്പെടുന്നു. അതേസമയം, മലപ്പുറം തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാകുകയാണെന്നു മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ഇന്ന് 1040 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 970 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 935 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
You might also like
Comments are closed.