Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യുഎഇയില്‍ 995 പേര്‍ക്ക് കൂടി കൊവിഡ്;മൂന്ന് മരണം

അബുദാബി : യുഎഇയില്‍ ചൊവ്വാഴ്ച 995 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . രാജ്യത്ത് 1,076 പേരാണ് പുതുതായി രോഗമുക്തരായതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ന് മൂന്ന് പേരുകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 416 ആയി . 93,090 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ഇതില്‍ 82,538 പേര്‍ രോഗമുക്തരായി. നിലവില്‍ 10,136 പേരാണ് ചികിത്സയിലുള്ളത്.

You might also like

Comments are closed.