മലയാറ്റൂര്‍ : മലയാറ്റൂരില്‍ പാറമടയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സ്ഫോടനത്തില്‍ തകർന്നതിനെ തുടർന്ന് രണ്ടു പേര് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പാറമടയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കളക്ടര്‍. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് ഇക്കാര്യം അറിയിച്ചത് .
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സാബു കെ. ജേക്കബ് നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി . ലൈസന്‍സ് റദ്ദാക്കുന്ന തീരുമാനം അന്തിമ അന്വേഷണ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . പാറമടയുടെ നടത്തിപ്പില്‍ നിയമലംഘനങ്ങളുണ്ടോ എന്നതു വിശദമായി പരിശോധിച്ചുവരികയാണ്. ജില്ലയിലെ മറ്റു പാറമടകളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചു പൊതുവായ പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
Comments are closed.