ന്യൂയോർക്ക്: അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷ്നിയാന് എന്നിവരെ ഫോണില്‍ വിളിച്ച് അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നു ദിവസമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഔദ്യോഗികമായി അധികാരം അസര്‍ബൈജാനാണെങ്കിലും അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിനു കാരണം. 1988 മുതല്‍ പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലാണ്.
അസര്‍ബൈജാനാണ് ആക്രമണം തുടങ്ങിയതെന്നാണ് അര്‍മീനിയന്‍ പ്രതിരോധ വക്താവ് പറയുന്നത്. എന്നാൽ, അര്‍മീനിയന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് അസര്‍ബൈജാൻ്റെ വാദം.
Comments are closed.