Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച സംഭവം; പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അറസ്റ്റിൽ

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടർ കത്തിച്ച സംഭവത്തിൽ  പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബ്രിന്ദർ ധില്ലോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടർ കത്തിച്ച സംഭവത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

പൊതു സ്വത്ത് നശിപ്പിക്കൽ തടയൽ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള  വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഞ്ചാബ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്ത്യ ഗേറ്റിൽ ഒത്തുകൂടി ട്രാക്ടറിന് തീകൊളുത്തിയിരുന്നു.

You might also like

Comments are closed.