Times Kerala

ആരോടായാലും ”സ്നേഹവും ആരാധനയും നല്ലതാണ്., പക്ഷേ അധികം ആകരുത്.,ഇത് അല്‍പം കടന്നുപോയി..;സായ് കിരണ്‍ റാം

 
ആരോടായാലും ”സ്നേഹവും ആരാധനയും നല്ലതാണ്., പക്ഷേ അധികം ആകരുത്.,ഇത് അല്‍പം കടന്നുപോയി..;സായ് കിരണ്‍ റാം

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സായ് കിരണ്‍ റാം.ഇപ്പോളിതാ ആരാധികയില്‍ നിന്നും നേരിട്ട അപ്രതീക്ഷിത അനുഭവം പങ്കുവെക്കുകയാണ് താരം.വേദനയെ തുടര്‍ന്ന് കവിളില്‍ ഹോട്ട്ബാഗ് വച്ച ചിത്രങ്ങൾ സഹിതമാണ് കുറിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

ആരോടായാലും ”സ്നേഹവും ആരാധനയും നല്ലതാണ്. പക്ഷേ അധികം ആകരുത്. ഇത് അല്‍പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം കൂട്ടും” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സായ് കിരണ്‍ തമാശക്കായി കുറിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായി പരിചയപ്പെടാന്‍ വന്ന ആരാധിക ദൃഢമായി കെട്ടിപ്പിടിക്കുകയും കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി മറയുകയും ചെയ്തു. രാത്രി മുഴുവനും വേദന കാരണം വാട്ടര്‍ ബാഗ് വയ്ക്കുകയായിരുന്നു എന്നാണ് സായ് പറയുന്നത്. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം എന്നും താരം പറഞ്ഞു.

Related Topics

Share this story