Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മൊബൈൽ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മർദിച്ചു

പാറ്റ്ന:  മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു. ബീഹാറിലെ മുസാഫർപ്പൂരിൽ തിങ്കളാഴ്ചയാണ്  സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് ഇന്നലെ നാട്ടുകാരുടെ മർദനത്തിനിരയായത്.

യുവാക്കളെ രക്ഷപ്പെടുത്തി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

You might also like

Comments are closed.