Times Kerala

തലച്ചോര്‍ തിന്നുന്ന അമീബ.!! ദുരന്ത സാധ്യത മുന്നറിയിപ്പുമായി അധികൃതർ

 
തലച്ചോര്‍ തിന്നുന്ന അമീബ.!! ദുരന്ത സാധ്യത മുന്നറിയിപ്പുമായി അധികൃതർ

ബ്രസോറിയ: ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ് ഇതിനിടെ ടെക്സസിൽ നിന്നും മറ്റൊരു ഭയപ്പെടുത്തുന്ന വാർത്ത കൂടി പുറത്തു വരികയാണ്, തലച്ചോർ തിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വാർത്ത. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ടാണ് ഇതു സംബന്ധിച്ച ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.’നെയ്‌ഗ്ലേറിയ ഫൗലേറി’ എന്ന അമീബയാണ് തലച്ചോറിനെ ബാധിക്കുന്നത്. ലേക് ജാക്‌സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറുവയസ്സുകാരന്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ചു മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ലെക് ജാക്‌സണ്‍ നഗരസഭ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതേ തുടർന്ന് ബ്രസോറിയയിലെ നഗരങ്ങളില്‍ താമസക്കാരോട് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നിർദേശം പിൻവലിച്ചു. എന്നാൽ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനും നിർദേശം നൽകി.1983-നും 2010-നും ഇടയില്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച് 28 പേരാണ് മരിച്ചതെന്ന്‌ ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.1983-നും 2010-നും ഇടയില്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച് 28 പേരാണ് മരിച്ചതെന്ന്‌ ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.

Related Topics

Share this story