Times Kerala

സൗജന്യ സേവനം നിര്‍ത്തി ഗൂഗിള്‍ മീറ്റ്

 
സൗജന്യ സേവനം നിര്‍ത്തി ഗൂഗിള്‍ മീറ്റ്

ഡൽഹി: ലോകത്ത് കോവിഡ് മഹാമാരി പിടിമുറിക്കിയപ്പോള്‍ വര്‍ക്ക്ഫ്രംഹോം,ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കൂടുതൽ പേർ ആശ്രയിച്ചിരുന്ന ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വരുന്നു. പണം നല്‍കി ജി- സ്യൂട്ടിലേക്ക് മാറുകയാണെന്നാണ് ഗൂഗിള്‍ ഇപ്പോള്‍ അറിയിക്കുന്നത്.ഈ മാസം മുപ്പത് മുതല്‍ 60 മിനിറ്റ് വീതമേ ഇനി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇത്തരത്തില്‍ പണം നല്‍കി മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചു. 250 ആളുകള്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാന്‍ കഴിയും . ഒരു മാസത്തേക്ക് 1,800 രൂപയാണ് നിരക്ക്.ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെ പേര്‍ക്കാണ് ലൈവ് സ്ട്രീമിങ് ചെയ്യാന്‍ കഴിയുന്നത്. കൂടാതെ റെക്കോര്‍ഡ് ചെയ്തത് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സംവിധാനവും പണം നല്‍കിയുള്ള ഗൂഗിള്‍ മീറ്റ് വേര്‍ഷനിലുണ്ട്.

Related Topics

Share this story