Times Kerala

തെറി വിളി സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല., കലികാലത്ത് ആണിനെ തല്ലുന്ന സംസ്കാരം ഉണ്ടായതിൽ അത്ഭുതം ഇല്ലല്ലോ ല്ലേ !; വൈറലായി അശ്വതിയുടെ കുറിപ്പ്‌

 
തെറി വിളി സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല., കലികാലത്ത് ആണിനെ തല്ലുന്ന സംസ്കാരം ഉണ്ടായതിൽ അത്ഭുതം ഇല്ലല്ലോ ല്ലേ !; വൈറലായി അശ്വതിയുടെ കുറിപ്പ്‌

സ്ത്രീകള്‍ക്കെതിരെ നടത്തിയ അശ്ലീലപരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതില്‍ ഭാഗ്യലക്ഷ്മിയേയും സംഘത്തെയും പിന്തുണച്ച് അവതാരക അശ്വതി ശ്രീകാന്ത്.

കുറിപ്പിന്റെ പൂർണ്ണരൂപം..;

തെറി വിളി സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ല. ആത്മ രോഷം കരഞ്ഞ് തീർത്ത് മാതൃകയാവേണ്ടവർ പ്രത്യേകിച്ചും. പിന്നെ മുൻപേ നടന്ന സകല കാര്യങ്ങളിലും പ്രതികരിക്കാത്തവർ ഇപ്പൊ വന്നു പ്രതികരിച്ചത് അതിലും മോശം. പിന്നെ ചേട്ടന്റെ യൂട്യൂബിലെ ആഭാസങ്ങൾ. അമ്മേം മോനേം ചേർത്തൊക്കെ വല്ലപ്പോഴും ചിലത് പറയാറുണ്ട്. ചില ആണുങ്ങൾ അങ്ങനാന്നെ…നമ്മളങ്ങ് കണ്ണടച്ചാ പോരേ? കലികാലത്ത് ആണിനെ തല്ലുന്ന സംസ്കാരം ഉണ്ടായതിൽ അത്ഭുതം ഇല്ലല്ലോ ല്ലേ !

ഇത്രേം പറഞ്ഞ സ്ഥിതിയ്‌ക്ക് എങ്ങനെയെങ്കിലും ഒരു കുലസ്ത്രീയായി നിങ്ങൾ അംഗീകരിക്കണം….ബ്ലീസ്

Related Topics

Share this story