Times Kerala

ബിജെപി തന്റെ ജീവനെടുക്കാൻ സാധ്യതയുണ്ട്; ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും വധിക്കപ്പെടും ; കെജ്രിവാള്‍

 
ബിജെപി തന്റെ ജീവനെടുക്കാൻ സാധ്യതയുണ്ട്; ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും വധിക്കപ്പെടും ; കെജ്രിവാള്‍

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് പോലെ താനും വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബിജെപി തന്റെ ജീവനെടുക്കാന്‍ പന്നാലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥനാകും തന്നെ കൊലപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് പോലെ എന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും ഒരിക്കല്‍ വധിക്കപ്പെടും. ബിജെപി എന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരിക്കല്‍ വധിക്കും, കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിജെപിയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 2016 ലും കെജ്രിവാള്‍ സമാനമായ ആരോപണമുന്നയിച്ചിരുന്നു. അമിത് ഷായും മോദിയും തന്നെ വധിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അന്ന് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മാസാദ്യം കെജ്രിവാളിനെതിരെ അക്രമം നടന്നിരുന്നു.

Related Topics

Share this story