Times Kerala

സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

 
സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  കോ​വി​ഡ് വ്യാ​പ​നം  അതിരൂക്ഷം. ഈ സാ​ഹ​ച​ര്യ​ത്തി​ൽ  സംസ്ഥാനത്ത്  ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഐ​എം​എ അറിയിച്ചു  . ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് കത്ത്  ന​ൽ​കു​മെ​ന്നും ഐ​എം​എ വ്യക്‌തമാക്കി . രോ​ഗ​വ്യാ​പ​നം കുറയ്ക്കാൻ  കടുത്ത  ന​ട​പ​ടി​ക​ൾ സ്വീകരിക്കണമെന്നും  ഐ​എം​എ അ​റി​യി​ച്ചു.പ്രതിദിന കോവിഡ് ഏഴായിരത്തിനുമപ്പുറം കടന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമ്പര്‍ക്ക രോഗബാധയിലും വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നു. ഉറവിടമറിയാത്ത രോഗങ്ങളും പെരുകുന്നതോടെ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

Related Topics

Share this story